Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspended

ലോ​ക​ക​പ്പി​ല്‍​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ഒ​മ​ര്‍ ആ​ര്‍​ട്ട​ന്‍ റ​ഫ​റി

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ റ​ഫ​റി സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​മേ​രി​ക്ക വീ​സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വി​ട്ടു​നി​ല്‍​ക്കേ​ണ്ടി​വ​ന്ന സൊ​മാ​ലി​യ​ക്കാ​ര​ന്‍ ഒ​മ​ര്‍ ആ​ര്‍​ട്ട​നാ​ണ് പി​എ​സ്ജി x ആ​സ്റ്റ​ണ്‍ വി​ല്ല സൂ​പ്പ​ര്‍ ക​പ്പ് ഫൈ​ന​ല്‍ നി​യ​ന്ത്രി​ക്കു​ക.

യു​എ​സി​ലെ ഡോ​ണ​ള്‍​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം യാ​ത്രാവി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ 12 രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു സൊ​മാ​ലി​യ. ജൂ​ണ്‍ ആ​റി​ന് യു​എ​സി​ല്‍ എ​ത്തി​യ ഒ​മ​ന്‍ ആ​ര്‍​ട്ട​നു മ​യാ​മി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ന്‍​ട്രി നി​ഷേ​ധി​ക്ക​പ്പെ​ട്ടു. അ​തോ​ടെ അ​ദ്ദേ​ഹം നാട്ടിലേക്കു മ​ട​ങ്ങി. ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍​ഫാ​ന്‍റീ​നോ​യും അ​ന്നു കൈ​മ​ല​ര്‍​ത്തി​യി​രു​ന്നു.

വി​വാ​ദ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​താ​ദ്യ​മാ​യി ഒ​മ​ര്‍ ആ​ര്‍​ട്ട​ന്‍ പ്ര​തി​ക​രി​ച്ചു. “അ​ത് (ലോ​ക​ക​പ്പ് നി​ഷേ​ധം) ക​ഠി​ന നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു. ലോ​ക​ക​പ്പ് പോ​ലൊ​രു വേ​ദി​ക്കാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി ത​യാ​റെ​ടു​ത്ത​താ​ണ്. കു​റേ ആ​ളു​ക​ള്‍ സ​മാ​ധാ​നി​പ്പി​ച്ചു”- ഒ​മ​ര്‍ ആ​ര്‍​ട്ട​ന്‍ പ​റ​ഞ്ഞു.

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് ഫൈ​ന​ല്‍ നി​യ​ന്ത്രി​ക്കു​ന്ന​തോ​ടെ ആ​ര്‍​ട്ട​ന്‍ പു​തി​യൊ​രു റി​ക്കാ​ര്‍​ഡും സ്വ​ന്ത​മാ​ക്കും. സൂ​പ്പ​ര്‍ ക​പ്പ് നി​യ​ന്ത്രി​ക്കു​ന്ന യൂ​റോ​പ്പി​നു പു​റ​ത്തു​നി​ന്നു​ള്ള ആ​ദ്യ റ​ഫ​റി എ​ന്ന നേ​ട്ട​മാ​ണ് ആ​ര്‍​ട്ട​നെ കാ​ത്തി​രി​ക്കു​ന്ന​ത്.

Kerala

കോ​ക്രോ​ച്ച് ജ​ന​ത പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു; അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ല്‍​ഹി: കോ​ക്രോ​ച്ച് ജ​ന​ത പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ഹ​രി​യാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍ മ​ന്ദി​റി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത റോ​ഹ്ത​ക്ക് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പി​ക സു​ലേ​ഖ ദ​ലാ​ലി​നെ​യെ​യാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

റോ​ഹ്ത​ക്ക് ഡി​സ്ട്രി​ക്ട് എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജൂ​ണ്‍ 10നാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ജൂ​ണ്‍ എ​ട്ട് മു​ത​ലാ​ണ് അ​ധ്യാ​പി​ക സു​ലേ​ഖ ദ​ലാ​ലി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ല്‍ നി​ന്നും മു​ന്‍​കൂ​ട്ടി അ​നു​വാ​ദം വാ​ങ്ങാ​തെ​യാ​ണ് അ​ധ്യാ​പി​ക ഓ​ഫീ​സ് ആ​സ്ഥാ​ന​ത്ത് നി​ന്നും പോ​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ണ്ടാ​യ കാ​ര​ണം പ്ര​ത്യേ​കം ഉ​ത്ത​ര​വി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​മി​ല്ല.

ജൂ​ണ്‍ ആ​റി​ന് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ സു​ലേ​ഖ സം​സാ​രി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്ന ഒ​രു മ​ക​ന്റെ അ​മ്മ​യെ​ന്ന നി​ല​യി​ലാ​ണ് താ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​തെ​ന്നാ​ണ് അ​ധ്യാ​പി​ക പ്ര​തി​ക​രി​ച്ച​ത്.

 

National

മ​ന്ത്രി​യോ​ട് കൈ​ക്കൂ​ലി വാ​ങ്ങി, ക്ഷേ​ത്ര പൂ​ജാ​രി​ക്ക് സ​സ്പെ​ൻ​ഷ​ൻ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ശ​സ്ത​മാ​യ തി​രു​ച്ചെ​ന്തൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മ​ന്ത്രി​യോ​ട് കൈ​ക്കൂ​ലി വാ​ങ്ങി​യ ക്ഷേ​ത്ര പൂ​ജാ​രി​ക്ക് സ​സ്പെ​ൻ​ഷ​ൻ. അ​യ്യ​പ്പ​ൻ അ​യ്യ​ർ എ​ന്ന​യാ​ളാ​ണ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ന്ത്രി ആ​ണെ​ന്ന് പു​രോ​ഹി​ത​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല.

മ​ന്ത്രി​യെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പു​രോ​ഹി​ത​ർ മാ​പ്പ് എ​ഴു​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, മ​ന്ത്രി മാ​പ്പ് ന​ൽ​കി​യെ​ന്ന​തി​ന്‍റെ പേ​രി​ൽ വി​വാ​ദം ഉ​യ​രു​ക​യും പി​ന്നാ​ലെ പൂ​ജാ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ക്ഷേ​ത്ര​ങ്ങ​ളി​ലെ ദ​ർ​ശ​ന ഫീ​സു​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ളി​ലും വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി ര​മേ​ശ് മാ​സ്ക് ധ​രി​ച്ച് സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ ക്യൂ​വി​ൽ നി​ന്ന് നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഈ ​സ​മ​യ​ത്ത് വി​ഐ​പി ദ​ർ​ശ​നം വേ​ഗ​ത്തി​ലാ​ക്കി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പൂ​ജാ​രി മ​ന്ത്രി​യോ​ട് 4,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ന്ത്രി ഉ​ട​ൻ ത​ന്നെ ഈ ​തു​ക ഗൂ​ഗി​ൾ പേ ​വ​ഴി കൈ​മാ​റി.

അ​ന്ന​ദാ​ന​ത്തി​ന് എ​ത്തി​യ​പ്പോ​ൾ ആ​ണ് മ​ന്ത്രി​യെ മ​റ്റു​ള്ള​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തോ​ടെ പു​രോ​ഹി​ത​ർ മാ​പ്പ് എ​ഴു​തി ന​ൽ​കി. കൈ​ക്കൂ​ലി വാ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, മ​ന്ത്രി മാ​പ്പ് ന​ൽ​കി​യെ​ന്ന​തി​ന്‍റെ പേ​രി​ൽ വി​വാ​ദം ഉ​യ​ർ​ന്നു. പൂ​ജാ​രി​മാ​ർ അ​ഴി​മ​തി ചെ​യ്താ​ൽ ശി​ക്ഷ ഇ​ല്ലെ​ന്ന് ഡി​എം​കെ ആ​രോ​പി​ച്ചു. പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി.

മാ​പ്പ​പേ​ക്ഷ അ​ല്ല വി​ശ​ദീ​ക​ര​ണം ആ​ണ് എ​ഴു​തി വാ​ങ്ങി​യ​തെ​ന്ന് ര​മേ​ശ്‌ വ്യ​ക്ത​മാ​ക്കി. അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക്ര​മം ഉ​ണ്ടെ​ന്നും അ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ്രാ​ഹ്മ​ണ​നെ ദേ​വ​സ്വം മ​ന്ത്രി ആ​ക്കി​യ​ത് നേ​ര​ത്തെ ത​ന്നെ ഡി​എം​കെ വി​മ​ർ​ശി​ച്ചി​രു​ന്നു.

District News

കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

നെ​ടു​ങ്ക​ണ്ടം: മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യും വി​ധം ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കെഎ​സ്ആ​ര്‍ടിസി ജീ​വ​ന​ക്കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. നെ​ടു​ങ്ക​ണ്ടം യൂ​ണി​റ്റി​ലെ ഡ്രൈ​വ​ര്‍ എ​സ്.​ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് കോ​ട്ട​യം സിഎം​ഡി സ്‌​ക്വാ​ഡ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷോ​ബി പി.​വി​ജ​യ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെത്തു​ട​ര്‍​ന്ന് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ഫോ​ട്ടോ ഉ​ള്‍​പ്പെ​ടു​ത്തി പ​രി​ഹാ​സം നി​റ​ഞ്ഞ അ​ടി​ക്കു​റി​പ്പ് സു​നി​ല്‍കു​മാ​ര്‍ ത​ന്‍റെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ല്‍ പോ​സ്റ്റ് ചെ​യ്‌​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. തെ​റ്റ് മ​ന​സി​ലാ​ക്കി പോ​സ്റ്റ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ന്നും ഇ​യാ​ളു​ടെ പ്ര​വൃത്തി ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​വും അ​ച്ച​ട​ക്ക ലം​ഘ​ന​വും ആ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Kerala

ജ​ന​നാ​യ​ക​ന്‍റെ ചോ​ർ​ച്ച: എ​ഡി​റ്റ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ചെ​ന്നൈ: വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്ര​മാ​യ ജ​ന​നാ​യ​ക​ൻ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ എ​ഡി​റ്റ​ർ പ്ര​ദീ​പ് ഇ. ​രാ​ഘ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ദ​ക്ഷി​ണേ​ന്ത്യ​ൻ ഫി​ലിം എ​ഡി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​രെ അ​നു​മ​തി ഇ​ല്ലാ​തെ ചി​ത്ര​വു​മാ​യി സ​ഹ​ക​രി​പ്പി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്തു​വ​ന്ന​തി​ൽ പ്ര​ദീ​പി​ന് പ​ങ്കി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത​ക്കു​റ​വ് കാ​ര​ണ​മാ​യി എ​ന്ന നി​രീ​ക്ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ചി​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്താ​യ​തി​നു കാ​ര​ണം ത​ന്‍റെ ശ്ര​ദ്ധ​ക്കു​റ​വാ​ണെ​ന്ന് അ​ദ്ദേ​ഹം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ സി​നി​മാ വ്യ​വ​സാ​യം ത​ന്നെ ഇ​ല്ലാ​താ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഭാ​വി​യി​ൽ സം​ഭ​വി​ക്കു​ന്ന​ത് ത​ട​യേ​ണ്ട​ത് അ​സോ​സി​യേ​ഷ​ന്‍റെ ക​ട​മ​യാ​ണെ​ന്ന് അ​വ​ർ ഇ​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17ന് ​അ​ടി​യ​ന്ത​ര എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നി​രു​ന്നു.

Kerala

ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

പാങ്ങോട്: വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്‍റിട്ട പോലീസുകാരന് സസ്പെൻഷൻ. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖൻ സതീശനെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥി ഡി.കെ. മുരളി ജയിക്കുമെന്നായിരുന്നു വൈശാഖൻ സതീശന്‍റെ കമന്‍റ്.

ഒരു മാധ്യമത്തിൽ വാമനപുരം ഇത്തവണ ആർക്കൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു സിപിഒ കമന്‍റിട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു.

Kerala

ല​ഹ​രി​ക്ക​ച്ച​വ​ടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ അ​ഭി​ൻ​ജി​ത്, രാ​ഹു​ല്‍ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ല​ഹ​രി സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും പ​ങ്ക് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. നാ​ര്‍​ക്കോ​ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റൂ​റ​ൽ എ​സ്പി ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ല​ഹ​രി വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ര്‍​ക്കോ​ടി​ക് സെ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തു​ന്ന ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

 

 

 

Kerala

അ​ഴി​മ​തി​ക്കേ​സ്; ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ത​ട​വു​കാ​ര​നി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് വി​നോ​ദ് കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ റി​പ്പോ​ർ​ട്ട് ന​ൽ​കി നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​രോ​ൾ ന​ൽ​കാ​ൻ പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് 1.80 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്.

കൈ​ക്കൂ​ലി ഗൂ​ഗി​ൾ പേ ​വ​ഴി​യും ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ട് വ​ഴി​യും ഇ​യാ​ൾ വാ​ങ്ങി​യി​രു​ന്നു. കൊ​ടി സു​നി അ​ട​ക്കം ടി.​പി. കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും വി​നോ​ദ് കു​മാ​ർ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​യ്യൂ​ർ ജ​യി​ലി​ലെ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഡി​ഐ​ജി​യു​ടെ ഏ​ജ​ന്‍റെ​ന്നും പ​ണം വാ​ങ്ങു​ന്ന​ത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ വ​ഴി​യാ​ണെ​ന്നും വി​ജി​ല​ന്‍​സ് ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

 

 

 

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ നി​ർ​ത്തി​വ​യ്ക്കു​ന്നു; മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ഇ​ന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് ഇ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കൈ​മാ​റും. മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​ക.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഇ​നി​യും കാ​ത്തി​രി​ക്കാ​നാ​വി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ല്‍​കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ക​ത്ത് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

പി​എം ശ്രീ​യ്ക്കു​ള്ള ധാ​ര​ണ മ​ര​വി​പ്പി​ക്കാ​നോ പി​ന്മാ​റാ​നോ വ്യ​വ​സ്ഥ​യി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. ധ​ന​സ​ഹാ​യം ന​ല്‍​കേ​ണ്ട സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക ഇ​തി​ന​കം ത​ന്നെ ത​യാ​റാ​ക്കി ക​ഴി​ഞ്ഞു.

പ​ദ്ധ​തി​ക്ക് കീ​ഴി​ലെ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് അ​നി​ശ്ചി​ത കാ​ലം നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര നി​ല​പാ​ട്. അ​തേ​സ​മ​യം പി​എം ശ്രീ​യി​ൽ ഇ​നി വാ​ക് പോ​ര് വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാണ് സി​പി​ഐ നേ​തൃ​ത്വം.

ക​ണ്ണൂ​രി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ച എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

Kerala

പാ​ല​ക്കാ​ട്ടെ വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ; ക്ലാ​സ് ടീ​ച്ച​ർ​ക്കും പ്ര​ധാ​ന അ​ധ്യാ​പി​ക​യ്ക്കും സ​സ്‌​പെ​ൻ​ഷ​ൻ

 പാ​ല​ക്കാ​ട്: ക​ണ്ണാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മാ​നേ​ജ്മെ​ന്‍റ്. ആ​രോ​പ​ണ​വി​ധേ​യ​യാ​യ അ​ധ്യാ​പി​ക ആ​ശ​യേ​യും സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക ലി​സി​യേ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ല്ല​ൻ​ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​യാ​യ അ​ർ​ജു​ൻ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. സ്കൂ​ൾ വി​ട്ട് വ​ന്ന​യു​ട​ൻ യൂ​ണി​ഫോ​മി​ൽ ത​ന്നെ തൂ​ങ്ങി മ​രി​ക്ക​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​ർ​ജു​ൻ പ​ഠി​ക്കു​ന്ന ക​ണ്ണാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ആ​ശ​ക്കെ​തി​രെ ഗു​രു​ത​ര പ​രാ​തി​യു​മാ​യി കു​ടും​ബ​വും വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്തെ​ത്തി .

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​ട്ടി​ക​ൾ അ​യ​ച്ച മെ​സേ​ജി​നെ തു​ട​ർ​ന്ന് , സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ജ​യി​ലി​ൽ ഇ​ടു​മെ​ന്നും അ​ധ്യാ​പി​ക ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കു​ടും​ബം ആ​രോ​പി​ച്ചു. ഒ​ന്ന​ര വ​ർ​ഷം ജ​യി​ലി​ൽ കി​ട​ത്തു​മെ​ന്ന് അ​ധ്യാ​പി​ക ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.

Latest News

Corehub Up